SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

കൂട്ടപ്പിരിച്ചുവിടൽ അനുവദിക്കില്ലെന്ന് റിയാസ്

a

കോഴിക്കോട്: കോറോ ഹെൽത്തിലെ കോഴിക്കോട്ടെ 150 ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഇടപെട്ട് മുഹമ്മദ് റിയാസ് എം.എൽ.എ. അടച്ചിട്ട ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാരുമായി റിയാസ് സംസാരിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ചുള്ള കൂട്ട പിരിച്ചുവിടൽ ഒരുതരത്തിലും അനുവദിക്കില്ലെന്നും ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും റിയാസ് അറിയിച്ചു. ഇന്നലെ ജോലിക്ക് കയറാം എന്ന ധാരണയിൽ ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്നിരുന്നില്ല. വാഷ് റൂം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് ജീവനക്കാർ പറഞ്ഞു. 200ലധികം ജീവനക്കാരാണ് ഇവിടെ തൊഴിലെടുത്തിരുന്നത്. എച്ച്.ആർ ഉൾപ്പെടെയുള്ള സ്ഥാപന പ്രതിനിധികളും ഇന്നലെ എത്തിയിരുന്നില്ല. കൊച്ചിയിൽ തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ പുറത്ത് വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്ന് റിയാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA