SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

എൻ. രാമചന്ദ്രൻ അനുസ്മരണം ഇന്ന്

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രന്റെ 12 -ാം അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് നാലിന് വഴുതയ്ക്കാട് ട്രിവാൻഡ്രം ക്ലബിൽ എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമ്മേളനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും.

എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം പാർവതി.കെ. നായർക്ക് മന്ത്രി സമ്മാനിക്കും. 2024-25 വർഷത്തിലെ റാങ്ക് ജേതാവാണ് പാർവതി. മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ്, വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA