വേൾഡ് കപ്പിൽ ബ്രസീലിന്റെ പരാജയത്തെ തുടർന്ന് നെയ്മർ വിടവാങ്ങൽ പ്രഖ്യാപിച്ചത് പോലെ ഇനി കേൾക്കേണ്ട വാർത്ത കേരള രാഷ്ട്രീയത്തിൽ നിന്ന് സി.പി.എമ്മിന്റെ വിടവാങ്ങലാണ്. സി.പി.എം ഇപ്പോൾ ഐ.സി.യുവിലാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പള്ളിക്കാട്ടിലേക്ക് എടുക്കും.
പി.കെ.ശശി.
ഡെമോക്രാറ്റിക് മാർക്സിസ്റ്റ്
ഫ്രണ്ട് കൺവീനർ
സ്വകാര്യ ബസ് നഷ്ടം പഠിക്കാൻ സമിതി
കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസുകളെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. പ്രിയദർശിനി സർവീസുകളല്ല, വ്യവസായത്തെ തകർക്കുന്നത്. അതിനുമുമ്പേ സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലായിരുന്നു. വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെ സമിതി പരിശോധിക്കും. കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും.
സി.പി.ജോൺ
ഗതാഗതമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |