SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

അഷ്ടമുടിക്കായൽ സംരക്ഷണം: മാപ്പപേക്ഷിച്ച് സർക്കാർ

കൊച്ചി: അഷ്ടമുടിക്കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന സർക്കാർ. പരിസ്ഥിതിവകുപ്പ് സ്പെഷ്യൽസെക്രട്ടറി എസ്. ശ്രീറാം സാംബശിവറാവു ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഉത്തരവ് പൂർണമായി നടപ്പാക്കാൻ രണ്ടുമാസത്തെ സമയംകൂടി അനുവദിക്കണമെന്നും അപേക്ഷിച്ചു.

അഷ്ടമുടി സംരക്ഷണത്തിന് കൃത്യമായ ചട്ടക്കൂട് തയ്യാറാക്കണമെന്ന് 2025 ജൂലായ് 29ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ബോറിസ് പോൾ സമർപ്പിച്ച കോടതിഅലക്ഷ്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. കൊല്ലം ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചതല്ലാതെ ഓഫീസ് പോലും സജ്ജമാക്കിയിട്ടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് 11ന് കേസ് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA