SignIn
Kerala Kaumudi Online
Friday, 12 June 2026 11.12 PM IST

ഖാർഗെയുടെ വസതിയിലെ മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിയും: സാദ്ധ്യത കെസിക്ക്?​

READ ENGLISH VERSION
congress

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച ഡൽഹിയിൽ തുടങ്ങി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. കേരളത്തിൽ നിന്നും വി ഡി സതീശൻ,​ രമേശ് ചെന്നിത്തല,​ സണ്ണി ജോസഫ് എന്നിവരും കെ സി വേണുഗോപാലും ചർച്ചയിൽ പങ്കെടുക്കുന്നു.

ഹൈക്കമാൻഡ് സമന്വയ ചർച്ചയിലൂടെ ആരെ അനുനയിപ്പിക്കുമെന്നുള്ളതാണ് കേരളം കാത്തിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ കൂടുതലുള്ളയാൾക്ക് മുഖ്യമന്ത്രി സ്ഥാനം നൽകനാണ് സാദ്ധ്യത. അങ്ങനെയാണെങ്കിൽ സാദ്ധ്യത കെ സി വേണുഗോപാലിനായിരിക്കും. 43 എംഎൽഎമാരാണ് കെ സിയെ പിന്തുണച്ചത്. മുസ്ലീംലീഗിന്റെ അഭിപ്രായം ഈ ഘട്ടത്തിൽ പരിഗണിക്കേണ്ട എന്ന നിലപാടിലേക്കാണ് ഹൈക്കമാൻഡ് നീങ്ങുന്നതെന്നാണ് സൂചന. വി ഡി സതീശന് വേണ്ടിയുള്ള ജനപിന്തുണ അച്ചടക്കനടപടിയായി പരിഗണിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA