SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

നിലമ്പൂർ ഉപതിര: ഒരുക്കങ്ങൾ തുടങ്ങി

election

ന്യൂഡൽഹി : പി.വി. അൻവർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന നിലമ്പൂരിലെ ഉൾപ്പെടെ രാജ്യത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നടപ‌ടികൾക്ക് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് അവസാനത്തോടെ ഉപതിരഞ്ഞെടുപ്പുണ്ടായേക്കും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനും പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയെന്നാണ് സൂചന. മേയ് അഞ്ചിന് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കണമെന്നാണ് നിർദ്ദേശം. ഗുജറാത്തിലെയും ജമ്മു കാശ്‌മീരിലെയും രണ്ടു നിയമസഭാ മണ്ഡലങ്ങൾ വീതം ബൂത്തിലേക്ക് പോകും. പശ്ചിമബംഗാൾ, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA