SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

ക്ഷേത്രത്തിൽ വിപ്ലവഗാനം: നോട്ടീസയച്ചു

high-court

കൊച്ചി: കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ അവതരിപ്പിച്ച സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്. വികാസിന് ഹൈക്കോടതി നോട്ടീസ്. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പതാകകൾ പ്രദർശിപ്പിച്ചെന്ന ആരോപണത്തിൽ പരിപാടിയുടെ സമ്പൂർണ വീഡിയോ ദൃശ്യങ്ങൾ ലഭ്യമെങ്കിൽ ഹാജരാക്കാനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. ക്ഷേത്രത്തിൽ ആചാരലംഘനമടക്കം ആരോപിച്ച് അഡ്വ. വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലാണ് നടപടി. ക്ഷേത്രപരിസരത്ത് അനുവദിക്കാനാകാത്ത കാര്യമാണിതെന്ന് കോടതി വാക്കാൽ പറഞ്ഞു. മതസ്ഥാപന (ദുരുപയോഗ) നിയമത്തിന്റെ ലംഘനമാകില്ലേയെന്നും ചോദിച്ചു. ഹർജി ഏപ്രിൽ 3ന് പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA