
കൊച്ചി: മുനമ്പം ജുഡിഷ്യൽ കമ്മിഷൻ നിയമനം സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ ഫയൽചെയ്ത അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിശദവാദം കേൾക്കും. കാലതാമസം കണക്കിലെടുത്ത് കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉന്നയിച്ചു. ഇക്കാര്യത്തിൽ തീരുമാനെടുക്കാൻ ഏപ്രിൽ 3ന് അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കമ്മിഷനായി നിയമിച്ചിരിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ കാലാവധി മൂന്നുമാസംകൂടി നീട്ടിയിരിക്കുകയാണെന്നും അതിനാൽ തുടർപ്രവർത്തനം അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് സർക്കാർ ഉന്നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |