
കണ്ണൂർ: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴൽനാടനെ പരിഹസിച്ച് സി.പി. എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തള്ളി. മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടി ഇതോടെ തകർന്നു തരിപ്പണമായി. സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായിരുന്നു ഈ കേസ്. മരിക്കുന്നതുവരെ കുഴൽനാടൻ ഈ കാര്യം പറഞ്ഞുക്കൊണ്ടേയിരിക്കും. ഹൈക്കോടതി വിധി മാദ്ധ്യമങ്ങൾക്ക് കിട്ടിയ അടികൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |