SignIn
Kerala Kaumudi Online
Sunday, 31 May 2026 11.11 AM IST

വാഹനം കഴുകുന്നതിനിടെ ഗൃഹനാഥന് സൂര്യാതപമേറ്റു

s

മാന്നാർ: വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് സൂര്യാതപമേറ്റു. ചെന്നിത്തല കാരാഴ്മ കിഴക്ക് മണലിൽ വടക്കേതിൽ

സി.ഡാനിയേലിനാണ് (75) സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിൽ കാറും സ്കൂട്ടറും കഴുകി വൃത്തിയാക്കുന്നതിനിടെ അസഹ്യമായ ചൂട് അനുഭവപ്പെട്ടത്. വാഹനം കഴുകൽ നിർത്തിയെങ്കിലും ഇരുകൈകളിലും ചൊറിച്ചലും പുകച്ചലും അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൈകൾ പൊള്ളിയതായി കണ്ടത്. ഡാനിയേൽ ആശുപത്രിയിൽ ചികിത്സതേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL