
ആലപ്പുഴ: ഇടത് പക്ഷത്തിന്റെ തെറ്റായ സമീപനങ്ങളിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അടിച്ചേൽപ്പിച്ച തെറ്റായ നടപടികൾക്ക് തിരുത്തൽ വരുത്തി ജനങ്ങളുടെയും അദ്ധ്യാപക സമൂഹത്തിന്റെയും പ്രതീക്ഷ യു.ഡി.എഫ് സർക്കാർ കാക്കുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീർ പറഞ്ഞു.
കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടി.എ അഷ്റഫ് കുഞ്ഞാശാൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് പാലോട് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, ട്രഷറർ കമാൽ എം .മാക്കിയിൽ, കെ.എസ്.ടി.യു ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി ഐ.ഹുസൈൻ, പൊന്നുമോൾ , ഷീജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
