SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

എസ്.ഡി.സി ഗ്രൗണ്ടിൽ ക്രിക്കറ്റ് ക്യാമ്പ്

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അണ്ടർ-​16 താരങ്ങളുടെ ഹൈപെർഫോമൻസ് സ്‌പെഷ്യലിസ്റ്റ് ആൻഡ് അസസ്‌മെന്റ് ക്യാമ്പ് എസ്.ഡി കോളേജ് ഗ്രൗണ്ടിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 യുവതാരങ്ങളാണ് പ്രത്യേക പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. 24​ന് ആരംഭിച്ച ക്യാമ്പ് 31 വരെ നീണ്ടുനിൽക്കും. മുൻ ഇന്ത്യൻ 'എ' ടീം ഫീൽഡിംഗ് കോച്ചായ മസർ മൊയ്തുവിന്റെ നേതൃത്വത്തിലാണ് പരിശീലനം.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിലൂടെ താരങ്ങളുടെ ശാരീരികക്ഷമതയും സാങ്കേതിക മികവും കൃത്യമായി വിലയിരുത്തുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL