
മുഹമ്മ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുജന്യ,ജലജന്യ രോഗങ്ങൾക്കെതിരെ അവലോകനവും പരിശീലനവും സംഘടിപ്പിച്ചു.
കുടുംബശ്രീ ബാലസഭ അംഗങ്ങളായ കുട്ടികൾക്ക് കൊതുകു നിർമ്മാർജ്ജനത്തിൽ ശാസ്ത്രീയ പരിശീലനവും ഫീൽഡ് സർവെയും ഒരുക്കുന്നതിനായി 'കൊതുകിനെ തുരത്താൻ 'കുട്ടിപ്പട്ടാളം'പദ്ധതിയ്ക്കും തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സി എച്ച് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
