
കുട്ടനാട് : നെടുമുടി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ ഫെസ്റ്റിവ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. കെ വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. ചെയർപേഴ്സൺ രജനി ബാബു അദ്ധ്യക്ഷയായി. ബാലസഭ ജില്ലാ റിസോഴ്സ് പേഴ്സൺ എസ്.യതീന്ദ്രൻ ക്ലാസ് എടുത്തു. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ക്യാമ്പിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറും. സി.ഡി.പസ് വൈസ് ചെയർപേഴ്സൺ ഓമനകുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |