
ആലപ്പുഴ: ടൈപ്പ് വൺ ഡയബറ്റീസ് വെൽഫെയർ സൊസൈറ്റി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിജേഷ്, സംസ്ഥാന സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴ ജില്ലയിലെ ടൈപ്പ് വൺ പ്രമേഹബാധിതരുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുക, രോഗ നിർമ്മാർജ്ജന-ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷ്യങ്ങൾ. ടൈപ്പ് വൺ വിഭാഗത്തിൽപ്പെട്ട പുതിയ നാല് ഭാരവാഹികളെ കൂടി ഉൾപ്പെടുത്തിയാണ് സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഭാരവാഹികളായി ആർ. നവാസ് (പ്രസിഡന്റ്), റംലത്ത് ചന്തിരൂർ (സെക്രട്ടറി), ശ്രീജിത്ത്, ആനി ജോസഫ് (വൈസ് പ്രസിഡന്റ് ), അഞ്ചു സിജിൻ, ദീപ (ജോയിന്റ് സെക്ര), ജെറീഷ ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |