SignIn
Kerala Kaumudi Online
Friday, 05 June 2026 5.45 AM IST

ജില്ലയിൽ ലഭിച്ചത് കുറവ് മഴ

ആലപ്പുഴ: ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമായതോടെ ഇന്നലെ രാവിലെ മുതൽ മഴ ശക്തമായി. അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലോടുംകൂടിയാണ് ഇന്നലെ മഴ പെയ്തത്.

ഇന്നുമുതൽ എട്ടുവരെ ജില്ലയിൽ യെല്ലോ അലർട്ടാണ് ദുരന്തനിവാരണ അതോറിട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് അവസാനത്തോടെ കാലവർഷം ആരംഭിച്ചിരുന്നു. ഇത്തവണ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ജില്ലയിൽ ജൂൺ ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ ദിവസങ്ങളിൽ 60.1 എം.എം മഴ ലഭിക്കേണ്ട സ്ഥാനത്ത് 46.3 ശതമാനം മഴമാത്രമാണ് ലഭിച്ചത്. സംസ്ഥാനത്താകെ ലഭിച്ച മഴയുടെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 7 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 58.2 എം.എം മഴ ലഭിക്കേണ്ട

സ്ഥാനത്ത് 53.9 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാലസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളക്കെട്ട് രൂക്ഷം

 മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം പൂർത്തിയാകാത്തതിനാൽ ജില്ലയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു
 ആലപ്പുഴ നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പകുതിയോളമാണ് പൂർത്തിയായത്

 ചേർത്തല നഗരസഭയിലും വയലാർ പഞ്ചായത്തിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

 കായംകുളം നഗരത്തിലെ പല ഓടകളുംതോടുകളും അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴ പെയ്താലും വെള്ളം റോഡുകളിലേക്ക് കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL