SignIn
Kerala Kaumudi Online
Monday, 01 June 2026 12.25 PM IST

സമ്മർ ക്ളാസ് ഉദ്ഘാടനം

suku

പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയിൽ യൂത്ത് മൂവ്‌മെന്റ് ശാഖാ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമ്മർ ക്ലാസുകളുടെ ഉദ്ഘാടനം മുൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്. സനീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി വിജേഷ് വിജയൻ, ശാഖാ പ്രസിഡന്റ് കെ.ബി. അനിൽ, സെക്രട്ടറി കെ.കെ. അനീഷ്, വൈസ് പ്രസിഡന്റ് കെ.എൻ. ഷാജി, യൂണിയൻ കമ്മിറ്റി മെമ്പർ എൻ. വിശ്വംഭരൻ, പി.എൻ. ചന്ദ്രൻ, കെ.കെ. അനിൽ, കെ.ടി. ബിനോയ്, വി.ബി. സുനിൽ കുമാർ, കെ.ആർ. ഷിബു, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ രമ്യ ബിജു, അഭിലക്ഷ്മി ഗോപി, കെ.എസ്. അനീഷ്, കെ.എം. രാമചന്ദ്രൻ, രേഷ്മ സബീഷ് എന്നിവർ സംസാരിച്ചു.

ഇന്റർനാഷണൽ ട്രെയിനറും ലൈഫ് കോച്ചുമായ ആർ.ജെ. ശരത്ത് സമ്മർ ക്ലാസ് നയിച്ചു. യോഗത്തിൽ എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ദേവനന്ദയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL