
കൊച്ചി: പത്മഭൂഷൻ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 24ന് നൽകുന്ന സ്വീകരണം ഉജ്വലമാക്കാൻ ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ആലോചനായോഗം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം സിറ്റി ജില്ല ഇൻ ചാർജുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ പീതാംബരൻ, ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, മണ്ഡലം സെക്രട്ടറി കെ.ജി ബിജു, മനോജ് മാടവന, വാസന്തി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |