തൃപ്പൂണിത്തുറ: അത്തം 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങളിലേക്കുള്ള അപേക്ഷകൾ ഇന്നു മുതൽ 26 വരെ സ്വീകരിക്കുമെന്ന് കലാ-കായിക വിഭാഗം കൺവീനർ രോഹിണി കൃഷ്ണകുമാർ അറിയിച്ചു. 27 മുതൽ ഓഗസ്റ്റ് 9 വരെ കൂത്തമ്പലത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. കലാ-സാഹിത്യ മത്സരങ്ങളിലേക്കുള്ള അപേക്ഷകൾ നഗരസഭയിലെ അത്തം ഓഫീസിൽ സമർപ്പിക്കാം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, വയോജന വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സര വിവരങ്ങളും അപേക്ഷാ ഫോമുകളും അത്തം ഓഫീസിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |