SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.23 PM IST

മീഡിയാ കലോത്സവം ഇന്ന്

ty

കൊച്ചി: എറണാകുളം പ്രസ് ക്ലബും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മീഡിയാ കലോത്സവം ഇന്ന്. ചാവറ കൾച്ചറൽ സെന്ററിലെ എസ്. ഉണ്ണിക്കൃഷ്ണൻ നഗറിൽ രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും. എട്ടുമുതൽ രജിസ്‌ട്രേഷൻ. രാവിലെ 9.30ന് സിനിമാ താരവും സംവിധായകനുമായ സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്യും. 8.30ന് അംഗങ്ങളുടെ പങ്കാളികൾക്കായുള്ള സിനിമാഗാന മത്സരത്തോടെ കലോത്സവത്തിന് തുടക്കമാകും. 9ന് എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്കായുള്ള സിനിമാഗാന മത്സരം. രണ്ടാം വേദിയിൽ പ്രസംഗ മത്സരവും കവിതാ പാരായണവും. ക്യാച്ച് വേഡ് റൈറ്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി മത്സരങ്ങളും ഇടവേളകളിൽ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL