SignIn
Kerala Kaumudi Online
Friday, 05 June 2026 5.42 AM IST

എൽ.ഐ.സി ഏജന്റ്സ് സമ്മേളനം

lic
എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ

ആലുവ: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ എറണാകുളം ഡിവിഷൻ സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. സി.ഐ.ടി.യു ആലുവ ഏരിയാ ജോയിന്റ് സെക്രട്ടറി ശ്യാം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി കെ.വി. ടോമി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ, പി.സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാനായി പി.എം. സഹീറിനെയും ജനറൽ കൺവീനറായി പി.കെ. മഞ്ചുഷയെയും ട്രഷററായി ഷിജി രാജേഷിനെയും തിരഞ്ഞെടുത്തു. എ.പി. ഉദയകുമാർ, പി.സി. സതീഷ് കുമാർ, ശ്യാം പത്മനാഭൻ, തമ്പി പോൾ എന്നിവരാണ് രക്ഷാധികാരികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, LIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL