കൊച്ചി: എറണാകുളം നോർത്തിലെ ഇ.എസ്.ഐ ആശുപത്രി, ഫോർട്ട്കൊച്ചി ഡിസ്പെൻസറി എന്നിവ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി. കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇ.എസ്.ഐ ആശുപത്രി പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മേൽക്കൂരയുടെ ഭാഗം തകർന്നുവീണതിനെ തുടർന്ന് ഒരുവാർഡ് അടച്ചിടേണ്ടിവന്നു. 100 കിടക്കകളുള്ള പുതിയ ആശുപത്രി നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. ഫോർട്ട്കൊച്ചിയിലെ ഡിസ്പെൻസറിയും സബ്സ്റ്റോറും അഗ്നിബാധയെ തുടർന്ന് പ്രവർത്തനരഹിതമായി. താത്കാലികമായോ സ്ഥിരമായോ മറ്റൊരു കെട്ടിടം കണ്ടെത്തി സേവനങ്ങൾ തുടരാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |