കൊച്ചി: അമേച്വർ നാടകരംഗത്തെ അതുല്യപ്രതിഭയായിരുന്ന ടി.എ. ഇന്ദുകുമാറിന്റെ അനുസ്മരണവും നാടക പുരസ്കാര വിതരണവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. എഴുത്തുകാരൻ ഡോ. തോമസ് എം. മാത്യു ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ എൻ.എ. മണി അദ്ധ്യക്ഷനായി. ഇന്ദുകുമാർ നാടക പുരസ്‌കാരം പറവൂർ രംഗനാഥിന് സമ്മാനിച്ചു. ദേശീയ വായനശാലാ സെക്രട്ടറി അഗസ്റ്റിൻ വർഗീസ് പ്രശസ്തിപത്രം വായിച്ചു. നാടക പ്രവർത്തകൻ ടി.എം. എബ്രഹാം, എ.ആർ. രതീശൻ, സഹീർ അലി, എം.വി. തുളസീദാസ്, മഹേശ്വരി ഇന്ദുകുമാർ, ദേശീയ വായനശാല പ്രസിഡന്റ് എ.ജെ. ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |