കൊച്ചി: പിറവം- വെളിയനാട്ടെ ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമൂഹ സമ്പൂർണ ഗീതാപാരായണം ഇന്ന് ജഗദ്ഗുരു ആദിശങ്കരന്റെ ജന്മഗൃഹമായ വെളിയനാട് മേൽപ്പാഴൂർ മനയിലെ ആദിശങ്കരനിലയത്തിൽ നടക്കും. രാവിലെ പത്തിന് ഗുരുപാദുക പൂജയോടെ ഗീതാപാരായണത്തിന് തിരി തെളിയും. ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടി. 18 അദ്ധ്യായങ്ങളിലെ 700 ശ്ലോകങ്ങളാണ് പരായണം ചെയ്യുക.
ബ്രഹ്മചാരിണി ദേവകി ചൈതന്യ, ബ്രഹ്മചാരി വേദ് ചൈതന്യ എന്നിവർ നേതൃത്വം നൽകും. സമൂഹത്തിൽ ആത്മീയ ചൈതന്യവും ധാർമിക മൂല്യങ്ങളും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പങ്കെടുക്കാൻ: 9207711136, 9207711137.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |