
മുളന്തുരുത്തി: വിവിധ പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 'ജോലിക്കല്ലേ കൂലി" എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച സമരം മുൻ എം.എൽ.എ വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെറിൻ ടി. ഏലിയാസ് അദ്ധ്യക്ഷനായി. രതീഷ് കെ. ദിവാകരൻ, ജോളി പി. തോമസ്, പോൾ ചാമക്കാല, ജോർജ് മാണി, കെ.പി. മധുസൂദനൻ, മറിയാമ്മ ബെന്നി, അംബിക പങ്കജാക്ഷൻ, സുജാത ബാബു, ലിജോ ചാക്കോച്ചൻ, ഷാജി മാധവൻ, സി.ജെ. കുര്യാക്കോസ്, കെ.എ. തോമസ്, കെ.വി. എംബിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |