SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

അവാർഡ് ദാനവും ദുആ മജ്ലിസും

du-a
വനിതാ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് അഷ്‌റഫി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മുഹമ്മദ് ഹാജി തലമുറ കുടുംബ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരണമടഞ്ഞ സി.എച്ച് റഹീം, കല്ലായി അബ്ദുൾ ഖാദർ ഹാജി, സി.എച്ച് ആലിക്കുട്ടി ഹാജി എന്നിവർക്കായി പ്രാർത്ഥനാ മജ്‌ലിസും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തെക്കേപ്പുറം റോയൽ റസിഡൻസിയിലെ കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ പാർലടുക്കയിലെ വനിതാ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് അഷ്‌റഫി യോഗം ഉദ്ഘാടനം ചെയ്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. മാട്ടുമ്മൽ ഹസൻ ഹാജി, ഫാൻസി മുഹമ്മദ് കുഞ്ഞി, സി.എച്ച് മുത്തലിബ്, കല്ലായി ഹാഷിം മൂസ, ജലീൽ ക്വാളിറ്റി, സി.എച്ച് നദീർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുലൈമാൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL