കാഞ്ഞങ്ങാട്: ദുരന്തനിവാരണ രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “യുവ ആപ്ദ മിത്ര” പരിശീലനം കാഞ്ഞങ്ങാട് ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ സമാപിച്ചു. സമാപനചടങ്ങ് ഡെപ്യൂട്ടി കളക്ടർ ലിപു എസ്. ലോറൻസ് ഉദ്ഘാടനം ചെയ്തു. ഡി.ഐ.ഒ.സി കാസർകോട് ഹസാർഡ് അനലിസ്റ്റ് പി.വി ശിൽപ അദ്ധ്യക്ഷയായി. കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ ആദർശ് അശോക് സംസാരിച്ചു. എൽ.എസ്.ജി.ഡി.എം പ്ലാൻ കോർഡിനേറ്റർ, ഡി.ഇ.ഒ. സി.പി അഹമ്മദ് ഷഫീഖ് സ്വാഗതവും എൻ.വൈ.കെ മാസ്റ്റർ ട്രെയിനർ ഷരീഫ് നന്ദിയും പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ, സമൂഹ അവബോധം എന്നിവ സംബന്ധിച്ച സെഷനുകൾ നടത്തി. പരിപാടിയുടെ അവസാനം “തയ്യാറാക്കിയ യുവത്വം, പ്രതിരോധശേഷിയുള്ള സമൂഹം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പരിശീലനം യുവജനങ്ങൾക്ക് പുതിയ അറിവും ആത്മവിശ്വാസവും പകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |