പാലക്കുന്ന്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് തല പ്രത്യേക ഹരിത ഗ്രാമസഭ പ്രസിഡന്റ് പി.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ശുചിത്വ മിഷൻ റിസോഴ്സ്‌പേഴ്സൺ വത്സരാജ് ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. ലക്ഷ്മി, ഹംസ ദേളി, മംഗളാവതി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രഭാകരൻ തെക്കേക്കര, പി.ഇ.സി കൺവീനർ ആനന്ദ് പേക്കടം, പഞ്ചായത്ത് സെക്രട്ടറി ആദിത്യൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, ക്ലബ്ബുകൾ, ലൈബ്രറികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർക്കുള്ള വൃക്ഷത്തൈകളുടെ വിതരണം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനു നൽകി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജൈവ വൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |