നീലേശ്വരം: 25, 26 തീയതികളിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ യൂണിയൻ കലോത്സവത്തിന് മടിക്കൈ ബങ്കളം ഒരുങ്ങി. സംസ്ഥാനത്തെ 32 ഐ.ടി.ഐകളിൽ നിന്നും 41 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തേജസ്വിനി, പയസ്വിനി, ഷിറിയ, ഉപ്പള എന്നീ നദികളുടെ പേരിലാണ് വേദികൾ അറിയപ്പെടുക. 25ന് രാവിലെ 10ന് കെ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ, പൗര പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന - സമാപന ചടങ്ങുകളിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ വി. പ്രകാശൻ, സംഘാടക സമിതി ജനറൽ കൺവീനർ പി. അഭിചന്ദ്, കൺവീനർ കെ. അനുരാഗ്, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ സുരേഷ് മടിക്കൈ, അനുരാഗ് പുല്ലൂർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |