ഉദുമ: കെ.എസ്.എസ് ഉദുമ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ആദരവും ടി.എം ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഉദുമ ഫോർട്ട്‌ലാൻഡ് ഓഡിറ്റോറിയത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, മറ്റ് അംഗങ്ങൾ എന്നിവരെ ഉപഹാരവും കിറ്റും നൽകി ആദരിച്ചു. കല്ലട്ര അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഉന്നതവിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു. വാട്ടർ മാനേജ്‌മെന്റ് ആൻഡ് പ്ലംബിംഗ് പരിശീലനം പൂർണമാക്കിയവർക്കുള്ള എൻ.സി.വി.ഇ.ടി-സ്‌കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ, ഡയറക്ടർ സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, മെമ്പർ സി.കെ വേണു, മണികണ്ഠൻ, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |