SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

എം.ടി സ്മരണയിൽ വിദ്യാർത്ഥികൾ

mt
പ്രദർശനം

തൃക്കരിപ്പൂർ: ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവൻ നായരുടെ സ്മരണ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യവുമായി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, തൃക്കരിപ്പൂർ വി.പി.പി.എം കെ.പി.എസ് ജി.വി.എച്ച്.എസ് സ്‌കൂളിൽ പാനൽ പ്രദർശനം സംഘടിപ്പിച്ചു. എം.ടിയുടെ വ്യക്തി ജീവിതത്തിലെയും സാഹിത്യ ജീവിതത്തിലെയും പ്രധാന മുഹൂർത്തങ്ങൾ, കഥാ പാത്രങ്ങൾ എന്നിവയെ കുറിക്കുന്ന കുറിപ്പുകൾക്കൊപ്പം, പല അഭിമുഖങ്ങളിലെ സംഭാഷണ ശകലങ്ങളും രേഖാ ചിത്രങ്ങളും ഉൾപ്പെടുത്തിയ പ്രദർശനം വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നതായി. അദ്ധ്യാപിക കെ. രാജലക്ഷ്മി എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.കെ രാജേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എം രംജിത്ത്, കരിയർ മാസ്റ്റർ സി.കെ ശ്രീജ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ ജില്ലാ കോർഡിനേറ്റർ ടി.സി നീന, സ്റ്റാഫ് സെക്രട്ടറി കെ.വി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL