
കൊല്ലം: ഉൾനാടൻ ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യങ്ങളുടെ പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന അനധികൃത മത്സ്യബന്ധനം, ഊത്തപിടിത്തം എന്നിവയ്ക്കെതിരെ കർശന നടപടിയെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്. ജലാശയങ്ങളിൽ ഖരദ്രവമാലിന്യങ്ങൾ, രാസവസ്തുക്കൾ, കീടനാശിനികൾ, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ല. പൊതുജലാശയങ്ങളുടെ ഒഴുക്കിന് തടസമാകുന്ന മീൻപിടിത്തവും ശിക്ഷാർഹമാണ്. നിയമലംഘകർക്ക് മൂന്ന് മാസം തടവ്, 10,000 രൂപ വരെ പിഴ, അല്ലെങ്കിൽ രണ്ടും ശിക്ഷയായി ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |