
കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര മത്സരപരീക്ഷയായ 'ഐ.സി.പി.സി ആൽഗോ ക്വീൻ 2026 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. സാങ്കേതികവിദ്യ, കോഡിംഗ്, പ്രോഗ്രാമിംഗ്, പ്രോബ്ലം സോൾവിംഗ് തുടങ്ങിയ മേഖലകളിലാണ് ആഗോള മത്സരം. സ്കൂൾ, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. പ്രമുഖ വ്യവസായ വിദഗ്ദ്ധർ നയിക്കുന്ന പ്രത്യേക പരിശീലന സെഷനുകളുമുണ്ടാകും. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ദുബായിൽ നവംബറിൽ നടക്കുന്ന ഐ.സി.പി.സി വേൾഡ് ഫൈനൽസ് നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. https://algoqueen.icpc.global എന്ന വെബ് സൈറ്റ് വഴി പേര് സൗജന്യമായി രജിസ്റ്റർ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |