SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചു

patha

കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയപാത ​66ൽ മണ്ണിൽ നിർമ്മിച്ച ഉയരപ്പാത തകർന്നതിനെ തുടർന്ന് സമാനമായ ഉയരപ്പാതകളുടെ അപകട സാദ്ധ്യത പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പ്രവൃത്തിയുടെ മേൽനോട്ടത്തിന് ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫസറെയും അസോസിയേറ്റ് പ്രൊഫസറെയും പാലക്കാട് ഐ.ഐ.ടി സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവിയെയും നിയോഗിച്ചു. നീണ്ടകര പാലത്തിന്റെ ഇരുവശത്തും പില്ലറിൽ തീർത്ത മേൽപ്പാലം ദീർഘിപ്പിക്കാനും ചവറ പാലത്തിന്റെയും കെ.എം.എം.എൽ അടിപ്പാതയുടെ ഇരുവശത്തേക്കും പില്ലറിൽ തീർത്ത ഉയരപ്പാത ദീർഘിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ അന്തിമ പരിഗണനയിലാണെന്നും എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL