കറുകച്ചാൽ: അംബേദ്കർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്കറുടെ ജയന്തി ആഘോഷിച്ചു. അംബേദ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചെയർമാൻ അഡ്വ.വി.ആർ രാജു ജയന്തി സന്ദേശം നൽകി. വൈസ് ചെയർമാൻ എൻ.കെ അശോകൻ, സെക്രട്ടറി ടി.ജെ തങ്കപ്പൻ, ട്രഷറർ എം.ജി രാജു, പി.കെ മോഹൻദാസ്, എ.കെ ബാബു, ഇ.എം നാരായണൻ, പി.എം ജോസഫ്, വി.ഡി മോഹനൻ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ സമിതി അനുശോചനവും പ്രതിഷേധവും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |