SignIn
Kerala Kaumudi Online
Saturday, 25 April 2026 4.19 AM IST

വീട്ടിൽ കയറി ആക്രമണം യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
nandhukumar
നന്ദുകുമാർ

കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെയും അയൽവാസിയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. പെമലമുകളേൽ വീട്ടിൽ നന്ദുകുമാർ (28)നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് അതിരമ്പുഴ കോട്ടമുറി കോളനിയിലാണ് സംഭവം. പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ബന്ധുക്കൾ കൂടിയെത്തി ഉച്ചത്തിൽ സംസാരിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. കുടുംബം താമസിച്ചിരുന്ന വീട്ടിൽ പ്രതി അതിക്രമിച്ച് കയറി അസഭ്യം വിളിക്കുകയും ഇതിനിടെ കത്തി ഉപയോഗിച്ച് വീട്ടുകാരിയുടെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും തടസം പിടിക്കാൻ എത്തിയ സഹോദരിയുടെ കൈയ്ക്കും അയൽവാസിയായ ബിബിന്റെ കൈക്കും സഹോദരനായ ഉണ്ണിയുടെ കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനു മുമ്പും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെ ഏറ്റുമാനൂർ പൊലീസിൽ നിരവധി കേസുകൾ നിലവിലുണ്ട്.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.