ചങ്ങനാശേരി: ഭരണ ഘടന ശില്പി ബി.ആർ അംബേദ്കറുടെ ആശയങ്ങളും ജീവചരിത്രവും സിലബസ്സിൽ ഉൾപെടുത്തണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി പറഞ്ഞു. ഭരണ ഘടനയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണമെന്നും വി.ജെ ലാലി ആവശ്യപ്പെട്ടു. അംബേദ്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി സമ്മേളനം കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സമിതി പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് സോമൻ, സി.ഡി വത്സപ്പൻ, ഡോ.ജോബിൻ എസ്.കൊട്ടാരം, ബെറ്റി ടോജോ, ആർ.രാജഗോപാൽ, അരുൺ ബാബു, ജിക്കു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |