വൈക്കം: വടയാർ പുഴയ്ക്കും തോട്ടുവക്കം പുത്തൻതോടിനും കുറുകെ സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു നീക്കുന്നതിൽ കാലതാമസം വരുത്തുന്ന മൈനർ ഇറിഗേഷൻ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വൈക്കം ഇറിഗേഷൻ ഓഫീസിൽ ഉപരോധസമരം നടത്തി. ഓരുമുട്ട് പൊളിച്ചുനീക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ അസി. എൻജിനീയർ ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി രഞ്ജിത്ത്, മെമ്പർമാരായ വി.ബിൻസ്, ആജിഷ ഉദയകുമാർ, ഷൈലജ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |