
കോട്ടയം : ഗുരുധർമ്മ പ്രചരണ സഭ മാടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് സെക്രട്ടറി ഷിംന ശ്രീനിവാസന്റെ വസതിയിൽ നടക്കുന്ന യോഗം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് മൈത്രി ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.അഭിലാഷ്, കെ.ആർ ശ്യാംകുമാർ, പ്രിയ സദാനന്ദൻ, ടി.കെ ജോണിക്കുട്ടി, കെ.രാജൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |