
കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്‌കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീസ്‌കൂൾ ' ബസേലിയൻ ബ്ലൂംസ് ' സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് നിർവഹിച്ചു . പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചിരുന്നു. സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |