
കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വൈക്കം പ്രീ മെട്രിക് ഹോസ്റ്റലിലെ ഫീമെയിൽ വാർഡൻ, പേരൂർ, കുറിച്ചി നഴ്‌സറി സ്‌കൂളുകളിൽ ടീച്ചർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യത വേണം. പ്രായപരിധി : 18 - 40. എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായ പരിധി 45 വയസ്. ജാതി,വിദ്യാഭ്യാസം/പ്രവൃത്തിപരിചയം, യോഗ്യതകൾ, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇന്ന് രാവിലെ 10.30 ന് നേരിട്ട് എത്തണം. ഫോൺ : 0481 2562503.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |