
കോട്ടയം : ഗാന്ധിനഗറിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയിൽ മോഷണശ്രമം. ഇന്നലെ രാവിലെയെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസ് ഭാഗത്ത് മുളകുപൊടി വിതറിയ നിലയിലായിരുന്നു. തെളിവ് നശിപ്പിക്കാനാണെന്നാണ് പൊലീസ് സംശയം. പൊലീസെത്തി പരിശോധന നടത്തി. പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മദ്യം നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ സ്റ്റോക്ക് പരിശോധന നടത്തേണ്ടിവരുമെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |