
വൈക്കം : എസ്.എൻ.ഡി.പി യോഗം 131-ാം നമ്പർ ഉദയനാപുരം പടിഞ്ഞാറേമുറി ശാഖയിലെ ഗുരുകൃപ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. പ്ലസ് ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ ശ്രീനന്ദ സന്തോഷ്, ശ്രീഹരിസജീവ്, ശ്രീനന്ദസജീവ്, മനീഷ വിസ്ഡം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗൗരിനന്ദ, നക്ഷത്ര.ആർ പാണ, മികച്ച വിജയം നേടിയ വസുദേവ് എന്നിവർ ആദരമേറ്റുവാങ്ങി. രതീഷ് വെള്ളാതുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കരിയിൽ, സജീഷ്, വെള്ളാതുരുത്തിൽ, ബിജു കരിമലേകാട് സജീവ് ആറുകണ്ടം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |