
ചങ്ങനാശേരി : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗൈഡ്, എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യോഗാ പരിശീലനം ആരംഭിച്ചു. യോഗചാര്യൻ ഇട്ടിരാച്ഛൻ എന്നറിയപ്പെടുന്ന അബ്രഹാം ജോസഫാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. യോഗാ ട്രെയിനറായ കല ജോസഫ് പരിശീലനത്തിന് സഹായിച്ചു. പ്രിൻസിപ്പൽ ജയ് കെ.ജോർജ് ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്ടൻ ജിജി തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ്, അലീന അലക്‌സ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |