
മണിമല: എവിടേക്ക് പോകണമെന്ന് എത്തുംപിടിയുമില്ല. ആകെ ചുറ്റിപ്പോകും. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല വഴി കടന്നുപോകുന്നവരുടെ അവസ്ഥയാണിത്. യാത്രക്കാർക്ക് മണിമല പാലത്തിന് സമീപം എത്തുമ്പോൾ ആകെ അങ്കലാപ്പാണ്.ഒരു അടയാളബോർഡുകൾ പോലുമില്ല. ബോർഡുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരും യാത്രക്കാരും പലവട്ടം ആവശ്യപ്പെട്ടു. ദിശാബോർഡുകൾ ഇല്ലാത്തതിനാൽ പലരും വഴിതെറ്രി ചുറ്റിത്തിരിയും. ഇത് അപകടങ്ങളിൽ അവസാനിക്കുന്ന സാഹചര്യവുമുണ്ട്.
പാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുൻപായി പ്രാദേശിക സ്ഥലനാമങ്ങൾ കൂടി ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇവിടെ വഴിതെറ്റും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗത്തും നിന്നും വരുന്ന വാഹനങ്ങൾ മണിമല പാലം കയറി സെൻട്രൽ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് എറണാകുളം, ഇടുക്കി, തുടങ്ങിയ ഭാഗങ്ങളിലേയ്ക്കും പൊൻകുന്നത്തിനും, കാഞ്ഞിരപ്പള്ളിയ്ക്കും പോകുന്നത്. എന്നാൽ പലപ്പോഴും വാഹനങ്ങൾ വലത്തോട്ട് തിരിയാതെ ഇടത്തോട്ട് പോകും. പാലം കടന്നശേഷം എങ്ങോട്ട് തിരിയണമെന്ന് അറിയാത്തതാണ് കാരണം. ആശയക്കുഴപ്പത്തിൽ യാത്രക്കാർ വാഹനങ്ങൾ പൊടുന്നനെ നിർത്തുന്നത് അപകടങ്ങൾക്കും ഗതാഗതകുരുക്കിനും ഇടയാക്കും.
അത് കണ്ണിൽപ്പെടില്ല
സെൻട്രൽ ജംഗഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിൽ ബോർഡ് ഉണ്ടെങ്കിലും ഇതിന് വലിപ്പം കുറവാണ്. ഡ്രൈവർമാരുടെ ശ്രദ്ധ പതിയുന്ന വിധത്തിലുള്ളതുമായ ബോർഡുകൾ വേണമെന്ന് യാത്രക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |