കോഴിക്കോട്: എരഞ്ഞിപ്പാലം ഇ.എസ്.ഐ ഹോസ്പിറ്റൽ പരിസരത്ത് കെ.എസ്.ടി.എ അദ്ധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ ഇ.ഷൈനി ഉദ്ഘാടനം ചെയ്തു. 35-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ലോംഞ്ചിംഗ് നടത്തിയ അദ്ധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു വരികയാണ്. ജില്ലയിലെ 17 സബ് ജില്ലകളിലും ഇന്നും നാളെയുമായി പൊതുയിട ശുചീകരണ പ്രവർത്തനം നടക്കും. പി.എസ്.സ്മിജ, സി.സതീശൻ, കെ ഷാജിമ, കെ.എൻ.സജീഷ് നാരായണൻ, വി.പി.മനോജ്, പി.പി.മനോജ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |