കോഴിക്കോട്: സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ആര്‍.എം എസ്. ജയകൃഷ്ണന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നൽകി. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണി പൊന്നാടയണിയിച്ചു. മലബാറിലെ അമൃത് ഭാരത് സ്റ്റേഷന്‍ വികസനം പൂര്‍ത്തീയാക്കുന്നതിൽ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍ മാനേജര്‍ സി.കെ ഹരിഷ് അദ്ധ്യക്ഷനായി. ഡി.എം.ഒ. ഡോ. ബ്രിഓണ്‍ ജോണ്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍മാരായ വിനോദന്‍, രാജീവ് നാരായണ്‍, ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ കേശവദാസ്, സി.ആര്‍.യു.എ കണ്‍വീനര്‍ പി.ഐ അജയന്‍, എസ്.സി.സി അംഗം ടിജി ബാലന്‍ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |