SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

വയനാടിന്റെ ജനനായകർക്ക് ഇന്ന് കേരളകൗമുദിയുടെ സ്നേഹാദരം 

kaumudi-
കേരളകൗമുദി

പുൽപ്പള്ളി : കേരളകൗമുദി 115-ാം വാ‌ർഷികാഘോഷത്തിന്റെ ഭാഗമായി വയനാടിന്റെ ജന-വികസന നായകരെ കേരളകൗമുദി ഇന്ന് ആദരിക്കും. പുൽപ്പള്ളി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30ന് നടക്കുന്ന കേരളകൗമുദി വാർഷികാഘോഷം കൃഷി മന്ത്രി അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ.രാജീവ് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ നിയമസഭ സാമാജികരായ അഡ്വ. ടി.സിദ്ദിഖ് ,ഐ.സി.ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവരെ കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ ആദരിക്കും. കേരളകൗമുദി എക്സലൻസ് അവാർഡിന‌് അർഹരായ ഡോ.രാഹുൽ ലക്ഷ്മണൻ, ഡോ.ലക്ഷ്മി രാഹുൽ (ഹീൽ ഇഡി ക്ലിനിക്) ടി.ഐ.നിഷാദ് ( ജസ്പെയ്ഡ് ഇന്റർനാഷ്ണൽ ലിമിറ്റഡ്), ഡോ.റാഷിദ് ഗസാലി ( മാനേജിംഗ് ഡയറക്ടർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ്), വി.എൽ. അജയകുമാർ (എൻ.എഫ്. പി.ഒ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി), പി.എ.ദീപ്തിഷ് (സിതാര യൂണിഫോംസ്)എന്നിവർക്ക് മന്ത്രി ടി.സിദ്ദിഖ് ഉപഹാരം നൽകും.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ എൻ.കെ.ഷാജി, പുൽപ്പള്ളി ഗ്രാമപ‌ഞ്ചായത്ത് അംഗം ഷിനി ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, സിനി ആർട്ടിസ്റ്റ് അഞ്ജന അപ്പുക്കുട്ടൻ, പുൽപ്പള്ളി പ്രസ് ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു എന്നിവർ പ്രസംഗിക്കും. കേരളകൗമുദി വയനാട് ബ്യൂറോചീഫ് പ്രദീപ് മാനന്തവാടി സ്വാഗതവും റിപ്പോർട്ടർ എൻ.എ.സതീഷ് നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL