SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

ഡെയിഞ്ചർ ഡെങ്കി ,​ ഉറവിട നശീകരണത്തിന് ആരോഗ്യവകുപ്പ് 

denki-
ഡെങ്കിപ്പനി

10 ദിവസത്തനിടെ 61 പോസിറ്റീവ് കേസുകൾ

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​ഡെ​ങ്കി​പ്പ​നി​ ​വ്യാ​പി​ക്കു​ന്ന​താ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്ക്.​ ​ക​ഴി​ഞ്ഞ​ 10​ ​ദി​വ​സ​ത്ത​ിനി​ടെ​ ​ഡെ​ങ്കി​പ്പ​നി​ ​സം​ശ​യി​ക്കു​ന്ന​ 158​ ​പേ​രാ​ണ് ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മാ​ത്രം​ ​ചി​കി​ത്സ​യ്‌ക്കെ​ത്തി​യ​ത്.​ ​സ്ഥി​രീ​ക​രി​ച്ച​ത് 61​ ​കേ​സു​ക​ൾ.​ ​​​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​വ​ർ​ ​പു​റ​മെ.​ ​മ​ഴ​ക്കാ​ല​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കൊ​തു​ക് ​ന​ശീ​ക​ര​ണം​ ​ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​രോ​ഗ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​ക്കും.​ ​ഇ​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​ആ​രോ​ഗ്യ​വ​കു​പ്പ് ​'​ഉ​റ​വി​ടം​ ​തേ​ടി​'​യെ​ന്ന​ ​പേ​രി​ൽ​ ​കാ​മ്പെ​യി​ൻ​ ​തു​ട​ങ്ങി,​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​കോ​ഴി​ക്കോ​ട് ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​ജി​ല്ല​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​കെ​ ​രാ​ജാ​റാം​ ​നി​ർ​വ​ഹി​ച്ചു.​ ​മ​ഴ​ക്കാ​ല​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​ജി​ല്ല​ ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ ​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​ഓ​ഫീ​സു​ക​ളി​ലും​ ​ചു​റ്റു​പാ​ടും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​രി​ശോ​ധി​ച്ചു.​ ​വെ​ള്ളം​ ​കെ​ട്ടി​ക്കി​ട​ന്ന് ​കൊ​തു​ക് ​വ​ള​രാ​നി​ട​യു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​ ​ഇ​ല്ലാ​താ​ക്കു​ക​യും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ൾ​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​ജി​ല്ല​യി​ലാ​കെ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ്ഥാ​പ​ന​ ​ത​ല​ ​ഉ​റ​വി​ടം​ ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​പെ​ടു​ന്ന​ ​സ​ർ​ക്കാ​ർ​ ​സ്വ​കാ​ര്യ​ ​ഓ​ഫീ​സു​ക​ൾ,​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ൾ​ ​ന​ൽ​കി.​ ​'​ഉ​റ​വി​ടം​ ​തേ​ടി​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ലാ​ണ് ​കാ​മ്പെ​യി​ൻ​ ​തു​ട​ങ്ങി​യ​ത്.

ഡെ​ങ്കി​പ്പ​നി​ ​ക​ണ​ക്ക്
(​തീ​യ​തി,​ ​കേ​സു​ക​ൾ​ ​സം​ശ​യി​ക്കു​ന്ന​ത്,​ ​സ്ഥി​രീ​ക​രി​ച്ച​ത്)​

19​ ​​​ 19....04
20​ ​​​ 29....07
21​ ​​​ 22....13
22​ ​​​ 10....04
23​ ​​​ 14....01
24​ ​​​ 08....0
25​ ​​​ 14....28
26​ ​​​ 18....02
27​ ​​​ 19....01
28​ ​​​ 01....01

കാ​മ്പെ​യി​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്ത് ​സ്വ​ന്തം​ ​വീ​ടു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വെ​ള്ളം​ ​കെ​ട്ടി​ക്കി​ട​ന്ന് ​കൊ​തു​ക് ​വ​ള​രു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.
ഡോ.​കെ.​കെ​ ​രാ​ജാ​റാം,​​​ ​ഡി.​എം.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL