SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

പൊലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

photo
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

താമരശേരി: പഞ്ചായത്തിലെ കരാർ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കെ.പി.സി.സി അംഗത്തിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ. അരവിന്ദനെതിരെയാണ്‌ പഞ്ചായത്തിലെ കരാർ ജീവനക്കാരി ലൈംഗികാതിക്രമത്തിന്‌ പരാതി നൽകിയത്‌. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത്‌ കേസെടുത്തിട്ടും പ്രതിയെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ചാണ്‌ മാർച്ച്‌ നടത്തിയത്‌. ജില്ലാ കമ്മിറ്റിയംഗം ടി.മഹറൂഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ .അഖിൽ അദ്ധ്യക്ഷനായി. ട്രഷറർ പി എം സിറാജ്‌,എം ആർ ഷംജിത്ത്‌ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL